Skip to content Skip to main navigation Skip to footer

Every Family Has a Story

പുത്തൻ വീട്ടിൽ കുടുംബം,
ചരിത്രം ഇവിടെ തുടങ്ങുന്നു...

ശിഖരങ്ങൾ

വലിയ ഉമ്മറു ചേമ്പുംകണ്ടി കുടുംബം

എടവണ്ണ മേത്തലങ്ങാടി വീട്ടിലായിരുന്നു താമസം. മകന്‍ ഉസ്സന്‍കുട്ടി എടവണ്ണ ചേമ്പുംക@ിയിലും മറ്റൊരു മകന്‍ അയമുട്ടി ഹാജി ജമാലങ്ങാടിയിലും പിന്നീട് തൂവക്കാട് പൂന്തല്‍ എന്നറിയപ്പെടുന്ന വീട്ടിലും താമസിച്ചു പോന്നു. ഉസ്സന്‍കുട്ടി എന്നവരുടെ മകന്‍ രായിന്‍കുട്ടിയും കുടുംബവും എടക്കര നമ്പൂരിപ്പെട്ടി എന്ന സ്ഥലത്താണ് താമസിച്ചു പാരുന്നത്.

പെണ്‍മക്കളില്‍ ഒരാളായ കുഞ്ഞീരുമ്മക്കുട്ടിയെ വലിയ പീടിയേക്കല്‍ ഉണ്ണിത്തറി സാഹിബ് വിവാഹം കഴിച്ചു. ഇതിലുള്ള മകനാണ് കു@്തോടിലെ വി പി ചെറിയാപ്പു ഹാജി.

ചെറിയ ഉമ്മർഹാജി കുടുംബം

എടവണ്ണ മേത്തലങ്ങാടിയിലായിരുന്നു ചെറിയ ഉമ്മര്‍ ഹാജിയുടെ ജനനം. പിന്നീട് ചെറിയ ഉമ്മര്‍ ഹാജിയും ഭാര്യ കുനിയില്‍ പട്ടോത്ത് പാത്തുമ്മ ഹജ്ജുമ്മയും കുടുംബവും ഒതായി കളത്തിങ്ങല്‍ വീട്ടിലാണ് താമസിച്ചിരുന്നത്.

ആണ്‍മക്കളില്‍ ഉസ്സന്‍കുട്ടി കളത്തിങ്ങല്‍ വീട്ടിലും, ആലസന്‍കുട്ടി പറക്കുന്നമ്മല്‍ വീട്ടിലും, മുഹമ്മദ് ഹാജി വട്ടിക്കുന്നിന്മേല്‍ വീട്ടിലും താമസിച്ചു.

ഉസ്സന്‍കുട്ടി സാഹിബിന്‍റെ മക്കളില്‍ ഉമ്മര്‍കുട്ടി എടവണ്ണ താഴത്തങ്ങാടിയിലും, ഹൈദ്രുട്ടി ഹാജി എടവണ്ണയിലും (ഇപ്പോഴത്തെ ജി എച്ച് എസ് ന് സമീപം), മുഹമ്മദ് ഹാജി ഒതായിലും പിന്നീട് എടവണ്ണ

കോയമാമു (മേത്തൽ) കുടുംബം

കോയമാമു മുതലാളിയും ഭാര്യ കണ്ണാംതൊടിക കുഞ്ഞാത്തുട്ടിയും എടവണ്ണ മേത്തല്‍ വീട്ടില്‍ ആയിരുന്നു താമസം. കോയമാമു അധികാരി, കോയമാമു മുതലാളി എന്ന പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പൊതുവെ സാത്വികനും സമാധാന പ്രിയനുമായിരുന്ന അദ്ദേഹം ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷുകാരുടെയും നാട്ടുകാരുടെയും ഇടനിലക്കാരനായി നിന്നു. നാടിന്‍റെ പലഭാഗങ്ങളിലുള്ള പ്രബലന്മാരെ കൂട്ടുപിടിച്ച് നാട്ടില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഒരു നയം ബ്രിട്ടീഷുകാര്‍ക്ക് ഉ@ായിരുന്നു. ഈ അടിസ്ഥാനത്തിലാണ് പി വി കോയമാമു സാഹിബിനെ അവര്‍ കെ@ത്തിയത്. കോയമാമു സാഹിബ് പട്ടാളത്തിന്‍റെയും


അഹമ്മദ് കുട്ടി (മൂപ്പൻ) കുടുംബം

അഹമ്മദ് കുട്ടി മൂപ്പന്‍ എടവണ്ണ മേത്തല്‍ വീട്ടില്‍ ജനനം. ഭാര്യ കൊടലയില്‍ കുടുംബത്തിലെ ആലി എന്നവരുടെയും പൊറ്റയില്‍ ഉണ്ണിപാത്തുമ്മ എന്നവരുടെയും ഇളയ മകളായ കുഞ്ഞാമി.

മക്കള്‍ അബു, ഉസ്സന്‍കുട്ടി, ആലിക്കുട്ടി, അലവിക്കുട്ടി എന്നീ ആണ്‍മക്കളും ആമിനക്കുട്ടി എന്ന ഒരു മകളുമാണ് ഉ@ായിരുന്നത്. ഇവരില്‍ അവലിക്കുട്ടി എന്നവര്‍ ബാല്യകാലത്ത് തന്നെ അകാല ചരമം പ്രാപിച്ചു.

മൂത്തമകന്‍ അബു എന്നവര്‍ സ്വന്തം എളാപ്പയുടെ (കോയമാമു അധികാരി) മൂത്ത മകള്‍ കദിയുമ്മ എന്നവരെ വിവാഹം കഴിച്ചു എടവണ്ണ മേത്തല്‍ വീട്ടില്‍

പോക്കർ വല്ലയിൽ കുടുംബം

എടവണ്ണ മേത്തലങ്ങാടി വീട്ടിലായിരുന്നു ജനനം. വല്ലയില്‍ എന്ന വീട്ടുപേരില്‍ ആണ് അറിയപ്പെടുന്നത്. ഇപ്പോള്‍ പി വി ഹുസ്സന്‍കുട്ടി താമസിക്കുന്ന മേത്തലങ്ങാടി വീട്ടിലായിരുന്നു താമസം. ചാത്തല്ലൂര്‍ വല്ലയില്‍കളം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു വീടും അദ്ദേഹത്തിനു@ായിരുന്നു.

മകന്‍ വല്ലയില്‍ മുഹമ്മദ് എന്ന വല്ലയില്‍ ഉപ്പാപ്പയുടെ മക്കളില്‍ പോക്കര്‍ കാക്കയുടെ കുടുംബം ഇപ്പോള്‍ എടവണ്ണ കുന്നുമ്മല്‍ ഭാഗത്തും മറ്റൊരു മകന്‍ ഉമ്മര്‍ കാക്ക അദ്ദേഹത്തിന്‍റെ ഭാര്യയുടെ സഹോദരി ഭര്‍ത്താവായ കോട്ടമ്മല്‍ മാനു ഹാജിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹത്തിന്‍റെ കൂടെ