January 14, 2024
കുടുംബ വൃക്ഷം കരുത്തോടെ തളിരണിയട്ടെ!
കുടുംബം സാമൂഹ്യ ജീവിതത്തിന്‍റെ അടിസ്ഥാന ഘടകമാണല്ലോ.. ചെറിയ കുടുംബങ്ങള്‍ കാലക്രമത്തില്‍ വളര്‍ന്ന് വികസിക്കുമ്പോള്‍ ഇഴയടുപ്പം കുറയാനുള്ള സാധ്യതകള്‍ ഏറെയാണ്.
ബോധപൂര്‍വ്വം കൂടിച്ചേരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചു കൊണ്ടു മാത്രമേ അടുപ്പം ഊട്ടിയുറപ്പിക്കാനാവൂ.
കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന ചിന്ത എന്‍റെയുള്ളില്‍ ഉറയ്ക്കുന്നത്. നിങ്ങളെല്ലാം സ്നേഹത്തോടെ അബൂട്ടികാക്ക എന്നു വിളിക്കുന്ന എന്‍റെ ഉപ്പയിലൂടെയാണ്. നന്നേ ചെറുപ്പത്തിലേ ഞാന്‍ കാണുന്ന കാഴ്ചയുണ്ട്. വളരെ ഗൗരവത്തില്‍ കുത്തിക്കുറിക്കുന്ന ഉപ്പ. പുത്തന്‍ വീട്ടില്‍ കുടുംബവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തെരഞ്ഞുപ്പിടിച്ച് അത് കുറിച്ചു വെക്കുന്ന ശീലം ഉപ്പാക്കുണ്ടായിരുന്നു.